നിർദ്ധനകുടുംബത്തെ സഹായിച്ച് വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ


നിർദ്ധന കുടുംബത്തിനെ സഹായിക്കുന്നതിനായി  വോയിസ്‌ ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ചാരിറ്റി വിംഗ് സമാഹരിച്ച തുക അവർക്ക് നൽകുന്നതിനായി വി ഒ റ്റി  ജനറൽ സെക്രട്ടറി ശരത് എഡ് വിനിൽ  നിന്നും രക്ഷാധികാരി നൈന മുഹമ്മദ്‌ ഷാഫി ഏറ്റുവാങ്ങി. ബഹ്‌റൈൻ ബാഡ്മിന്റൻ ക്ലബ്ബ് ആയ പവർ സ്മാർഷേഴ്‌സും ജീവകാരുണ്യപ്രവർത്തനത്തിൽ പങ്കാളികളായി.

പ്രസിഡന്റ്‌ പ്രമോദ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൗണ്ടർ മെമ്പർ ഷംനാദ്, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ വിഷ്ണു മോഹൻ,വിനോജ്,സരിത വിനോജ്,ലേഡീസ് വിങ്ങ് മെമ്പർ രാഗി വിഷ്ണു, സമൂഹികപ്രവർത്തകരായ സയിദ് ഹനീഫ്, അൻവർ നിലമ്പൂർ എന്നിവർ പങ്കെടുത്തു.

article-image

a

You might also like

  • Straight Forward

Most Viewed