ഇന്ത്യൻ സ്‌കൂളിൽ പഞ്ചാബി ദിവസ് ആഘോഷിച്ചു


ബഹ്റൈനിലെ ഇന്ത്യൻ സ്‌കൂളിൽ പഞ്ചാബി ദിവസ് നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളിലെ ജഷൻമാൽ ഓഡിറ്റോറിയത്തിൽ പഞ്ചാബി വകുപ്പ് സംഘടിപ്പിച്ച പരിപാടി മുഖ്യാതിഥികളായ ഹരീന്ദർ ബിർ സിംഗ് ലാംബയും തിലക് ദുവയും ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷിദ് ആലം, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. 

article-image

പഞ്ചാബി അധ്യാപിക രാജ്വീന്ദർ കൗർ സ്വാഗതം പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. അഞ്ചും ആറും ക്ലാസുകൾക്ക് ചിത്രം തിരിച്ചറിയലും കളറിങ്ങും , ആറാം ക്ലാസിനു കഥ പറയൽ, ഏഴാം ക്ലാസിനു കവിതാ പാരായണം, എട്ടാം ക്ലാസിനു ഉപന്യാസ രചന, ആറു മുതൽ പത്തു വരെ ക്ലാസുകൾക്ക് പഞ്ചാബി നാടൻ പാട്ട് എന്നിവയാണ് നടത്തിയത്. 

article-image

പഞ്ചാബി ഗിദ്ദ നൃത്തം, ഭാംഗ്ര നൃത്തം എന്നിവ പ്രധാന ആകർഷണങ്ങളായിരുന്നു. സ്കൂൾ ഓർക്കസ്ട്ര ടീം അംഗങ്ങളായ രാമൻകുമാർ, ജോളിന ആൻ ഡയസ്, പങ്കജ്കുമാർ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. രാമൻകുമാർ നന്ദി രേഖപ്പെടുത്തി. പഞ്ചാബി ദിവസ് സംഘാടക സമിതി അംഗങ്ങളായ ശ്രീലത നായർ, മാലാ സിങ്, ഷബ്രീൻ സുൽത്താന, കഹ്‌കഷൻ ഖാൻ, മഹാനാസ് ഖാൻ, ഷീമ ആറ്റുകണ്ടത്തിൽ, സയാലി അമോദ് കേൽക്കർ, ഗിരിജ എം കെ, ജൂലി വിവേക്, ഗംഗാകുമാരി, ശ്രീകല സുരേഷ്. സുനിതി ഉപേന്ദ്ര എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

article-image

വിവിധ മത്സരങ്ങളിലെ സമ്മാന ജേതാക്കൾ :
ചിത്രം തിരിച്ചറിയൽ (ഡ്രോയിംഗ് & കളറിംഗ്):1.മന്നത്ത് കൗർ, 2. ഭൂപീന്ദർ കൗർ, 3. ജന്നത്ദീപ് കൗർ, മൻവീർ സിംഗ്.
പഞ്ചാബി കഥ പറയൽ: 1. ഗുർലീൻ കൗർ ,2. ജസൻവീർ കൗർ ,3. ഹർനീത് കൗർ.
പഞ്ചാബി കവിതാ പാരായണം: 1. തരുൺ കൗണ്ടൽ , 2. ജസ്‌ലീൻ കൗർ ,3. ധർമീന്ദർ ശർമ്മ.
പഞ്ചാബി ഉപന്യാസ രചന: 1. അമൃത് കൗർ,2. സമർദീപ് സിംഗ്,3. സുഖ്‌രാജ് സിംഗ്.
പഞ്ചാബി നാടോടി ഗാനം: 1. രാമൻ കുമാർ ,2. പങ്കജ് കുമാർ ,3. സത്വീർ സിംഗ്.

You might also like

Most Viewed