ബഹ്റൈൻ വടകര സഹൃദയ വേദിയ്ക്ക് പുതിയ ഭാരവാഹികൾ


ബഹ്റൈനിലെ വടകര നിവാസികളുടെ കൂട്ടായ്മയായ വടകര സഹൃദയ വേദിയുടെ വാർഷിക ജനറൽ ബോഡി യോഗം സഗയയിലെ അവാൽ റസിഡൻസിൽ ചേർന്നു. പ്രസിഡന്റ് സുരേഷ് മണ്ടോടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം.പി. വിനീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷാജി വളയം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 2023-25 വർഷത്തെ  ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു.  രാമത്ത് ഹരിദാസ്, കെ.ആർ. ചന്ദ്രൻ (രക്ഷാധികാരികൾ), ആർ. പവിത്രൻ (പ്രസിഡന്റ്), എൻ.പി. അഷ്റഫ്, വി.പി. രഞ്ജിത്ത് (വൈസ് പ്രസിഡന്റ്), എം. ശശിധരൻ (സെക്രട്ടറി), എം.സി പവിത്രൻ, മുജീബ് റഹ്മാൻ (അസിസ്റ്റന്റ്  സെക്രട്ടറി), എം.എം. ബാബു (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. ഷാജി വളയം (മെംബർഷിപ്), പ്രകാശ് കുമാർ വെള്ളികുളങ്ങര, (എന്റർടൈൻമെന്റ്), പി.എം. രാജേഷ് (കായികം) എന്നിവരെ ഉൾപ്പെടുത്തി വിവിധ സബ് കമ്മിറ്റികളെയും 21 അംഗ നിർവാഹക സമിതിയും പ്രവർത്തക സമിതിയെയും യോഗത്തിൽ തെരഞ്ഞെടുത്തു. 

You might also like

Most Viewed