പ്രവാസിയുടെ ദുരിതജീവിതത്തിന് താങ്ങായി ബഹ്റൈൻ ഹോപ്പിന്റെ സഹായം


ദുരിതമനുഭവിക്കുന്ന ഒരു മുൻ പ്രവാസിക്ക് ബഹ്റൈൻ ഹോപ്പിന്റെ സഹായം. പ്രമേഹരോഗബാധിതനായി വിരലുകൾ മുറിച്ച് മാറ്റിയ അവസ്ഥയിൽ സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന  തലശ്ശേരി സ്വദേശിയായ ഷുക്കൂറിനാണ് ഹോപ്പ് ബഹ്റൈന്റെ സഹായം ലഭിച്ചത്. ലോൺഡ്രി തൊഴിലാളിയായി തുച്ഛ വേതനത്തിന് ജോലി ചെയ്ത് വന്ന ഷുക്കൂറിന് നാല് ഓപ്പറേഷനുകൾ നടത്തി കാൽവിരലുകൾ നീക്കം ചെയ്‌തെങ്കിലും ഇത് കാരണം ഉണ്ടായ വൃണം ഉണങ്ങുന്നില്ലായിരുന്നു. ഇദ്ദേഹത്തിന്റെ ദുരിതജീവിതം സൽമാനിയ ആശുപത്രിയിൽ സന്ദർശനം നടത്തുന്ന ഹോപ്പ് പ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സഹായകമ്മിറ്റി രൂപീകരിക്കപ്പെട്ടത്.

നാട്ടിൽ ഭാര്യയും മൂന്ന് ചെറിയ പെൺകുട്ടികളും മാത്രമുള്ള ഇദ്ദേഹത്തിന് സ്വന്തമായി വീടുമില്ല. നിലവിൽ നാട്ടിലുള്ള ഷുക്കൂറിന്റെ കുടുംബത്തിന് വേണ്ടി ഹോപ്പ് സമാഹരിച്ച തുകയായ മൂന്നു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ ഹോപ്പ് പ്രസിഡന്റ് സാബു ചിറമേൽ ഹോപ്പ് രക്ഷാധികാരിയും  ഷുക്കൂർ സഹായനിധിയുടെ കൺവീനറുമായ ഷബീർ മാഹിക്ക്  കൈമാറി. മറ്റു പല സാമൂഹ്യ സംഘടനകളുടെ പിന്തുണയൊടെ ഇദ്ദേഹത്തിന് സ്വന്തമായി ഒരു വീട് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമവും ആരംഭിച്ചതായി ഹോപ്പ് ഭാരവാഹികൾ അറിയിച്ചു. 

article-image

You might also like

Most Viewed