ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ എം മുകുന്ദന് സ്വീകരണം നൽകി


ഏതൊരു സമൂഹത്തിലും വ്യവസ്ഥാമാറ്റം സംഭവിക്കുക ആ കാലത്ത് ജീവിക്കുന്ന അടിസ്ഥാന ജനവിഭാഗത്തിലൂടെയായിരുക്കുമെന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.മുകുന്ദൻ അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച പുസ്തോകൽസവസത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ നൽകിയ സ്വീകരണത്തിൽ  സംസാരിക്കുകയായിരുന്നു.  ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് സംവാദങ്ങൾ എന്നും ഫാഷിസം ഭയക്കുന്നതും ഈ സംവാദത്തെയും അതിലൂടെ ഉടലെടുക്കുന്ന ബഹുസ്വരതയെയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.   

article-image

പ്രമുഖ എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജോസ് പനച്ചിപ്പുറവും പരിപാടിയിൽ സംബന്ധിച്ചു.  ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, എം.എം.സുബൈർ, സെക്രട്ടറി യൂനുസ് രാജ്, കേന്ദ്ര സമിതി അംഗങ്ങളായ മുഹമ്മദ് മുഹിയുദ്ധീൻ, സി.ഖാലിദ്, സാജിദ സലീം, ജലീൽ, ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ്, മുഹമ്മദ് അലി മലപ്പുറം, റഷീദ സുബൈർ, വി.പി.നൗഷാദ്, അബ്ദുൽ ഖാദർ, ഫൈസൽ പട്ടാണ്ടിയിൽ, യു.കെ.നാസർ, ജലീൽ മല്ലപ്പള്ളി, അബ്ദുല്ല, സജീർ ഇരിക്കൂർ തുടങ്ങിയവർ പങ്കെടുത്തു. അബ്ദുൽ ഗഫൂർ മൂക്കുതല നന്ദി പറഞ്ഞു

article-image

You might also like

Most Viewed