സൈക്കിൾ സഞ്ചാരിക്ക് ബഹ്റൈനിൽ സ്വീകരണം


കേരളത്തിൽ നിന്ന്  35 രാജ്യങ്ങളിലൂടെ ലണ്ടനിലേക്ക് മുപ്പതിനായിരം കിലോമീറ്റർ എന്ന ലക്ഷ്യവുമായി സൈക്കിൾ യാത്ര ചെയ്യുന്ന ഫായിസ് അഷ്‌റഫ്‌ അലിക്ക്  ബഹ്റൈൻ കേരള സോഷ്യൽ ഫോറം ബഹറൈനിൽ  വരവേൽപ്പ് നൽകി.   ബഹ്റൈൻ സൗദി കോസ് വേ വഴിയാണ് ഫായിസ് അഷറഫ് അലി ബഹ്റൈനിൽ എത്തിചേർന്നത്. നജീബ് കടലായി കൺവീനറായിട്ടുള്ള സ്വീകരണ കമ്മിറ്റിയാണ് ബഹ്റൈനിലെ പ്രമുഖ സൈക്ലിങ്ങ് ക്ലബ്ബായ റൈഡ് ഓൺ വീലിന്റെ സഹകരണത്തോടെ മറീന ബീച്ച് പരിസരത്ത് വെച്ച് സ്വീകരണ പരിപാടി ഒരുക്കിയത്.

ബി.കെ.എസ്.എഫിന്റെ  ഉപഹാരം ബഷീർ അമ്പലായിയും നജീബ് കടലായിയും ചേർന്ന് ഇദ്ദേഹത്തിന് നല്കി. അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട്, സലീം നമ്പ്റ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി. മൂന്ന് ദിവസത്തെ ബഹ്റൈൻ  സന്ദർശനത്തിന് ശേഷം വെള്ളിയാഴ്ച്ച കുവൈറ്റിലേക്ക് അദ്ദേഹം  യാത്ര തിരിക്കും.

article-image

You might also like

  • Straight Forward

Most Viewed