റൈറ്റ് റവറന്റ് എബ്രഹാം മാർ പൗലോസ് തിരുമേനിക്ക് സ്വീകരണം നല്‍കി


ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ, മലങ്കര മാർത്തോമ സഭയുടെ കോട്ടയം - കൊച്ചി - അടൂർ ഭദ്രാസനത്തിന്റെ അധിപൻ റൈറ്റ് റവറന്റ് എബ്രഹാം മാർ പൗലോസ് തിരുമേനിക്ക് സ്വീകരണം നല്‍കി. പ്രസിഡന്റ് റവ. ഷാബു ലോറന്‍സിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സ്വീകരണ യോഗത്തിന് സഭാ വികാരി റവ. മാത്യം ചാക്കോ സ്വാഗതം അര്‍പ്പിച്ചു.

വൈസ് പ്രസിഡന്റുമാരായ റവ. ഡേവിഡ് വി. ടൈറ്റസ്, റവ. ദിലീപ് ഡേവിസണ്‍ മാര്‍ക്ക്, റവ. മാത്യൂ ചാക്കോ,  നിത്യൻ തോമസ് , കെ. സി. ഇ. സി. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹതരായിരുന്നു.  ബഹ്‌റൈൻ സെന്റ് പോൾസ് മർത്തോമ സഭയുടെ വാർഷിക ആഘോഷ ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയതായിരുന്നു തിരുമേനി വേൾഡ് ചർച്ചസ് കൗൺസിലിന്റെ ഇരുപത് അംഗ എക്സിക്യുട്ടീവിൽ ഏഷ്യയിൽ നിന്നുള്ള ഏക അംഗം കൂടിയാണ്. 

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed