"സ്നേഹദൂതനായ പ്രവാചകൻ" സൗഹൃദ സമ്മേളനം സംഘടിപ്പിച്ചു

പരസ്പരമുള്ള സഹിഷ്ണുതയും സഹവർതിത്വവുമാണ് മാനവിക പുരോഗതിയുടെ അടിസ്ഥാനമെന്ന് ബഹ്‌റൈനിലെ പ്രമുഖ പണ്ഡിതനും മുസ്തഫ മസ്ജിദ് ഖത്തീബുമായ ശൈഖ് ഉസാമ ഫുആദ് ഉബൈദ് പ്രസ്താവിച്ചു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കേമ്പയിനിന്റെ ഭാഗമായി ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച "സ്നേഹദൂതനായ പ്രവാചകൻ" എന്ന തലക്കെട്ടിലുള്ള സൗഹൃദ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രമുഖ പ്രഭാഷകനും ആക്റ്റിവിസ്റ്റുമായ സലീം മമ്പാട് മുഖ്യ പ്രഭാഷണം നടത്തി. സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി റവ. പോൾ മാത്യു, ഇസ്കോൺ ബഹ്‌റൈൻ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ (കീർത്തനേശ കൃഷ്ണദാസ), എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം. അബ്ബാസ് സ്വാഗതവും കേമ്പയിൻ ജനറൽ കൺവീനർ മുഹമ്മദ് മുഹിയുദ്ധീൻ നന്ദിയും പറഞ്ഞു. ദിശ സെന്റർ ഡയരക്ടർ അബ്ദുൽ ഹഖ്, ഫ്രന്റ്‌സ് വൈസ് പ്രസിഡന്റ്മാരായ ജമാൽ ഇരിങ്ങൽ, എം. എം. സുബൈർ, സെക്രട്ടറി യൂനുസ് രാജ്, കേമ്പയിൻ കൺവീനർ പി. പി. ജാസിർ എന്നിവരും സംബന്ധിച്ചു.
a