കെ.എം.സി.സി ബഹ്റെെന്‍ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി പരിരക്ഷ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ദേയമായി

കെ.എം.സി.സി ബഹ്റെെന്‍ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി മിഡിലീസ്റ്റ് മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ പരിരക്ഷ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ദേയമായി. ജനറല്‍,ഡന്റല്‍,ആയൂര്‍വേദം തുടങ്ങിയ വിഭാഗങ്ങളിലായി നിരവധിപേരാണ് ക്യാമ്പിനെത്തിയത്. മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് ബഹ്റെെന്‍ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി അസെെനാര്‍ കളത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി മലപ്പുറം ജില്ലാ ആക്ടിംഗ് പ്രസിഡന്റ് റിയാസ് ഓമാനൂര്‍,ജനറല്‍ സെക്രട്ടറി ഉമ്മര്‍ കൂട്ടിലങ്ങാടി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. മിഡിലീസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ ഡോ.അതുല്ല്യ ഉണ്ണികൃഷ്ണന്‍, ഡോ.രാഖിബാലകൃഷ്ണന്‍,ഡോ.രശ്മി ധനുക മിഡിലീസ്റ്റ് മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ മേരി,റാഹത്ത് , നേഴ്സുമാരായ ജെെസി ,പൂജ,ജാക്സണ്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് ഷബീറലി കക്കോവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാബിര്‍ ഓമാനൂര്‍ സ്വാഗതവും ഷനൂഫ് ചോലക്കര നന്ദിയും പറഞ്ഞു.
a