ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺഹൗസ് സംഘടിപ്പിച്ചു

ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യക്കാരായ പ്രവാസികൾക്കായി ഓപ്പൺഹൗസ് സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ അദ്ധ്യക്ഷത വഹിച്ച ഓപ്പൺഹൗസിൽ എംബസി ഉദ്യോഗസ്ഥർ, നിയമ വിദഗ്ധർ, സാമൂഹ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു. അമ്പതോളം പേരുടെ പരാതികളാണ് ഓപ്പൺഹൗസിൽ കേട്ടത്. പ്രവാസി സംഘടനകൾ ചെയ്തുവരുന്ന സേവനങ്ങള അഭിനന്ദിച്ച ഇന്ത്യൻ സ്ഥാനപതി പ്രവാസി സമൂഹത്തിന് ദിപാവലി ആശംസകൾ നേർന്നു.
ഫ്ലെക്സി വിസ സമ്പ്രദായവുമായി ബന്ധപ്പെട്ട് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കാനും ഇന്ത്യൻ പ്രവാസികളെ അദ്ദേഹം ഓർമ്മിപ്പിച്ചു. അനധികൃതമായി ജോലി ചെയ്യാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തര ഘട്ടങ്ങളിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടേണ്ട നമ്പർ 39418071 എന്നതാണ്.
a