ബഹ്റൈൻ കേരളീയ സമാജം മഹാരുചി മേള വൻ വിജയം


ഓണാഘോഷപരിപാടികളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ച മഹാരുചിമേളയിൽ പങ്കെടുക്കാൻ നിരവധി പേരെത്തി. പ്രശസ്ത അവതാരകൻ രാജ് കലേഷ് അവതാരകനായ പരിപാടിയിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വ്യത്യസ്ത രുചികളാണ് അണിനിരത്തിയത്. വിവിധ സംഘടനകളും കൂട്ടായ്മകളും ചേർന്ന് 25 സ്റ്റാളുകളാണ് മേളയിൽ തുറന്നത്. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, രുചിമേള കൺവീനർ ഷാജൻ സെബാസ്റ്റ്യൻ, ഓണാഘോഷ സംഘാടക സമിതി ചെയർമാൻ എം.പി. രഘു തുടങ്ങിയവർ മഹാരുചിമേളയ്ക്ക് നേതൃത്വം നൽകി. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed