മന്ത്രി ആന്‍റണി രാജുവിനു നേരെ കെഎസ്ആർ‍ടിസി ജീവനക്കാരുടെ പ്രതിഷേധം


ഗതാഗത മന്ത്രി ആന്‍റണി രാജുവിനു നേരെ കെഎസ്ആർ‍ടിസി ജീവനക്കാരുടെ പ്രതിഷേധം. ഐഎൻടിയുസി യൂണിയനിൽ‍പ്പെട്ട തൊഴിലാളികളാണ് പ്രതിഷേധിച്ചത്. പ്രതിഷേധിച്ച രണ്ട്  പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കട്ടാങ്ങലിൽ‍വച്ചാണ് സംഭവം. മന്ത്രിയുടെ വാഹനം പ്രതിഷേധക്കാർ‍ തടഞ്ഞുവച്ചതിനെ തുടർ‍ന്ന് പോലീസ് എത്തിയാണ് വാഹനം കടത്തിവിട്ടത്. ഹൈക്കോടതി നിർ‍ദേശപ്രകാരമുള്ള കൂപ്പണ്‍ തങ്ങൾ‍ക്കുവേണ്ടെന്നും പകരം ശമ്പളം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

മന്ത്രിക്കുനേരെ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്നു സൂചന ലഭിച്ചതിനാൽ‍ പ്രദേശത്ത് വന്‍ പോലീസ് സന്നാഹമുണ്ടായിരുന്നു. പോലീസിന്‍റെ കണ്ണുവെട്ടിച്ചെത്തിയവരാണ് പ്രതിഷേധിച്ചത്.

article-image

e57r

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed