ഓണം പൊന്നോണം ആഘോഷപരിപാടികളുമായി ബഹ്റൈൻ കേരള കാത്തലിക്ക് അസോസിയേഷൻ

ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ വിപുലമായ രീതീയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു . ഓണം പൊന്നോണം എന്ന് പേരിട്ടിരിക്കുന്ന പരിപാടികളുടെ ഉദ്‌ഘാടനം സെപ്തംബർ 2നു വെള്ളിയാഴ്ച നടക്കും . ഘോഷയാത്ര ,ചെണ്ടമേളം , പതാക ഉയർത്തൽ തുടങ്ങിയ പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും . അനാഥ കുട്ടികളുടെ പിതാവ് എന്നറിയപ്പെടുന്ന ഖലീൽ അൽ ദൈലാമി മുഖ്യാതിഥിയും ഫ്രാൻസിസ് ആന്റണി കോടങ്കണ്ടത് വിശിഷ്ടാഥിയും ആയിരിക്കും.
അന്നേദിവസം രാഹുൽ രാജുവും സംഘവും അവതരിപ്പിക്കുന്ന വയലിൻ മിമിക്രിയും ഇൻസ്ട്രുമെന്റ് മ്യൂസിക് ഫ്യൂഷനും അരങ്ങേറും. ഓപ്പൺ ടു ഓൾ ക്യാറ്റഗറിയിൽ ബഹ്‌റൈൻ പ്രവാസികൾക്കായി സെപ്തംബർ 3നു പായസ മത്സരം, 5നു ഓണ പാട്ടു മത്സരം, 9നു വടം വലി മത്സരം , 13നു തനി മലയാളി വസ്ത്രധാരണ മത്സരം എന്നിവയും നടക്കും . സെപ്തംബർ 15നു നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ അപർണ ബാബു നയിക്കുന്ന വയലിൻ സംഗീത വിരുന്നു അരങ്ങേറും. സെപ്തംബർ 16നു വെള്ളിയാഴ്ച ആണ് ഓണസദ്യ.
ഇത് സംബന്ധിച്ച വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ കെ സി എ പ്രസിഡന്റ് റോയ് സി ആന്റണി , ഓണാഘോഷപരിപാടിയുടെ ജനറൽ കൺവീനർ ഷിജു ജോൺ , കമ്മിറ്റീ അംഗങ്ങളായ ജിൻസ് ജോസഫ് , തോമസ് ജോൺ , ബഹ്‌റൈൻ ഫിനാൻസിംഗ് കമ്പനി ബിസിനസ് ഡെവലപ്‌മന്റ് മാനേജർ ആനന്ദ് നായർ എന്നിവർ പങ്കെടുത്തു .
aa