നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി ബഹ്റൈൻ പ്രധാനമന്ത്രി
രാജ്യത്ത് ഗതാഗത മേഖലയിലും ടെലികമ്മ്യൂണിക്കേഷൻ മേഖലയിലും നടന്നുവരുന്ന നവീകരണ പ്രവൃത്തികൾ പുരോഗതിയിലേയ്ക്കുള്ള ആക്കം വർദ്ധിപ്പിക്കുമെന്ന് ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി. നിലവിൽ നടന്നുവരുന്ന വികസന പദ്ധതികളുടെ രൂപരേഖകൾ റിഫ പാലസിൽ വെച്ച് പരിശോധിക്കവെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് അൽ കാബി, ഷെയ്ഖ് ഇസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ തുടങ്ങിയവരും ബഹ്റൈൻ പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
aa
