ബഹ്റൈൻ പ്രവാസിയായ കാസർഗോഡ് സ്വദേശി നിര്യാതനായി


കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി നിര്യാതനായി. കാഞ്ഞങ്ങാട് കൂളിയാങ്കൽ സ്വദേശി സി.കെ ഹമീദ് (52) ആണ് മരിച്ചത്. മുഹറഖിൽ കർട്ടൺ ഷോപ്പിൽ ജീവനക്കാരനായ ഇദ്ദേഹം നാല് ദിവസം മുമ്പാണ് കുഴഞ്ഞ് വീണത്. തുടർന്ന്, കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാര്യ: എൻ.പി സക്കീന. മക്കൾ: സഹീറ നസ്റീൻ, ഇസ്മത് ഇഷാന. സഹോദരങ്ങൾ: സി.കെ നസീർ, സി.കെ ഇഖ്ബാൽ, സി.കെ നൗഷാദ്, സി.കെ സക്കീന, സി.കെ ഷബ്ന, സി.കെ റസീന

article-image

ോോ

You might also like

  • Straight Forward

Most Viewed