സൗജന്യ ഡെന്റൽ ചെക്കപ്പ് ക്യാമ്പ് ആരംഭിച്ചു


ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ്‌ ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൽ അമൽ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് ഒരാഴ്ച നീണ്ടു നിൽക്കുന്ന സൗജന്യ ഡെന്റൽ ചെക്കപ്പ് ക്യാമ്പ് ആരംഭിച്ചു. കെ പി എ ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കിഷോർ കുമാർ കെ പി എ യുടെ ഉപഹാരം ഹോസ്‌പിറ്റൽ സി ഇ ഒ ഡോ. ന്യൂട്ടനു കൈമാറി. ഡോ അനൂപ്, ബി ഡി ഒ സുജാതൻ എന്നിവർ സംസാരിച്ചു.

article-image

കെ പി എ ട്രെഷറർ രാജ് കൃഷ്‌ണൻ , സെക്രട്ടറിമാരായ സന്തോഷ് കാവനാട് , അനോജ് മാസ്റ്റർ , അസ്സി ട്രെഷറർ ബിനു കുണ്ടറ എന്നിവർ ആശംസകൾ നേർന്നു. ഏരിയ പ്രസിഡന്റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിന് മെഡിക്കൽ ക്യാമ്പ് കൺവീനർ അജിത് ബാബു സ്വാഗതവും ട്രെഷറർ വിനീത്  നന്ദിയും പറഞ്ഞു. ഓഗസ്റ്റ് 5നു സമാപിക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്കു സൗജന്യ ഡെന്റൽ പരിശോധന, ഓർത്തോഡോന്റിക് സ്ക്രീനിംഗ് , ഡെന്റൽ ഹെൽത്ത് അവബോധനം, സൗജന്യ നിരക്കിൽ വിദഗ്ധ ചികിത്സ എന്നിവ ലഭ്യമാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  3779 5068 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

You might also like

Most Viewed