ഹജ്ജ് തീർത്ഥാടനം - സൗദിയെ അഭിനന്ദിച്ച് ബഹ്റൈൻ പ്രധാനമന്ത്രി


ഹജ്ജ് തീർത്ഥാടകർക്ക് വേണ്ടി മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയ സൗദി ഭരണാധികാരികളെ ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം ബഹ്റൈൻ പിലിഗ്രമേജ് മിഷൻ ചെയർമാൻ ഷെയ്ഖ് അദ്നാൻ അൽ ഖത്താനും, സംഘവുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് സൗദി അറേബ്യ തീർത്ഥടാകരോട് കാണിക്കുന്ന സ്നേഹോഷ്മളമായ സേവനത്തിനെ ബഹ്റൈൻ പ്രധാനമന്ത്രി അഭിനന്ദിച്ചത്.

ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് കമ്മിറ്റി അംഗങ്ങളെയും സ്തുത്യർഹമായ സേവനങ്ങൾക്ക് അദ്ദേഹം പ്രശംസിച്ചു. തീർത്ഥാടകർക്ക് സുരക്ഷിതമായി ഹജ്ജ് നിർവഹിച്ച് വരാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ മികച്ച പ്രവർത്തനമാണ് കമ്മിറ്റി അംഗങ്ങൾ നിർവഹിച്ചതെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.

You might also like

Most Viewed