4 കോൺ‍ഗ്രസ് എംപിമാർക്ക് സസ്പെൻഷൻ


കോൺ‍ഗ്രസ് എംപിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്കം ടാഗോർ, ജോതിമണി എന്നിവർക്ക് സസ്പെൻഷൻ. വിലക്കയറ്റത്തിനെതിരെ ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചതിനാണ് നടപടി. മൺസൂൺ സമ്മേളനം അവസാനിക്കുന്നതുവരെ സസ്പെൻഷൻ തുടരും. പാർലമെന്‍റിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുന്നത് നേരത്തെ വിലക്കിയിരുന്നു. ഈ വിലക്ക് മറികടന്നതിനാണ് എംപിമാർക്കെതിരെ നടപടി സ്വീകരിച്ചത്. ജിഎസ്ടി വർധനവും വിലക്കയറ്റവും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇത് സ്പീക്കർ തള്ളിയതോടെയാണ് പ്രതിപക്ഷ എംപിമാർ പ്ലക്കാർഡുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചത്.

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. പാർലമെന്‍റ് സമ്മേളനം ആരംഭിച്ചതുമുതൽ വിലക്കയറ്റത്തിനെതിരെ രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed