ആശ്രയം ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; 350-ഓളം പ്രവാസികൾ പങ്കെടുത്തു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ മലയാളി അസോസിയേഷനായ ആശ്രയം ബഹ്റൈനും മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വൻ വിജയമായി. മുന്നൂറ്റമ്പതോളം പ്രവാസികൾ പങ്കെടുത്ത ക്യാമ്പിൽ വിപുലമായ ആരോഗ്യ പരിശോധനകളും പ്രമുഖ ഡോക്ടർമാർ നയിച്ച ആരോഗ്യ ബോധവൽക്കരണ സെമിനാറുകളും ഉൾപ്പെടുത്തിയിരുന്നു. പങ്കെടുത്തവരുടെ ആരോഗ്യപരമായ സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടി നൽകി.

തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡൻ്റ് അഷറഫ് കൊറ്റാടത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് മാവേലിക്കര സ്വാഗതവും, രക്ഷാധികാരി സെയ്ദ് ഹനീഫ് അൽഹിലാൽ ഗ്രൂപ്പിനുള്ള ഉപഹാരം കൈമാറുകയും ചെയ്തു.

മെഡിക്കൽ ക്യാമ്പ് കോ-ഓർഡിനേറ്റർ അനീഷ്‌ ആലപ്പുഴ, വൈസ് പ്രസിഡൻ്റുമാരായ ഷാജി സെബാസ്റ്റ്യൻ, അലീന, ജോയിൻ്റ് സെക്രട്ടറി ആതിര പ്രശാന്ത്, മെമ്പർഷിപ്പ് കോ-ഓർഡിനേറ്റർ ജോബി പുളിങ്കുന്ന് എന്നിവരും എക്സിക്യൂട്ടീവ്, സബ് കമ്മിറ്റി ഭാരവാഹികളും ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ക്യാമ്പ് വിജയമാക്കി തീർത്ത പ്രവാസികൾക്കും അൽഹിലാൽ മാനേജ്മെൻ്റിനും ട്രഷറർ അജ്മൽ കായംകുളം നന്ദി രേഖപ്പെടുത്തി.

article-image

dfsdsdsa

article-image

sasass

article-image

dsdfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed