ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സമ്മർ ക്യാമ്പ് ആരംഭിച്ചു


ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ " ഹൂ ആം ഐ 22" എന്ന തീമിൽ ഒരു മാസകലയളവിൽ നടത്തപ്പെടുന്ന സമ്മർ ക്യാംപ് ആരംഭിച്ചു. പ്രശസ്ത സംഗീതജ്ഞൻ അമ്പിളി കുട്ടൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി റവ. ഫാദര്‍ പോൾ മാത്യൂ അധ്യക്ഷത വഹിച്ച ഉദ്ഘാടനയോഗത്തിൽ ഡീക്കൻ ജെറിൻ പി ജോൺ ആമുഖപ്രസംഗം നടത്തി. സഹ വികാരി റവ.ഫാദര്‍ സുനിൽ കുര്യൻ ബേബി, ആക്ടിംഗ് ട്രസ്റ്റി സുജിത്ത് എബ്രഹാം എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ബെന്നി വർക്കി സ്വാഗതവും, കോഡിനേറ്റർ ബോണി മുളപ്പാംപള്ളിൽ നന്ദിയും അറിയിച്ച യോഗത്തിൽ കോർഡിനേറ്റർ സന്തോഷ് മാത്യുവും, സൂപ്പർവൈസർ റയ്ച്ചൽ മാത്യുവും ക്യാമ്പ് അംഗങ്ങളായ വിദ്യാർഥികളും സന്നിഹിതരായിരുന്നു

You might also like

  • Lulu Exchange
  • Straight Forward

Most Viewed