സമസ്ത ബഹ്റൈൻ സമ്മർ പഠന ക്യാമ്പ് ആരംഭിച്ചു

സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസയുടെ കീഴിൽ "ഇൻസൈറ്റ് " എന്ന ശീർഷകത്തിൽ സമ്മർ പഠന ക്യാമ്പ് ആരംഭിച്ചു. മലയാള ഭാഷാപഠനം, ഫോസ്റ്റർ ദി യൂത്ത്, കരിയർ ഗൈഡൻസ്, ഖുർആൻ പഠന ക്ലാസ്, ഇസ്ലാമിക് പ്രക്റ്റിക്കൽ ലെഫ്, സോഷ്യൽ മീഡിയ അവബോധം എന്നീ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സജ്ജമാക്കിയ ക്യാമ്പിന് പ്രമുഖ ട്രൈയിനർമാരും , പണ്ഡിതരുമാണ് നേതൃത്വം നൽകുന്നത്.
സമസ്ത ബഹ്റൈൻ ആക്ടിംഗ് സെക്രട്ടറി എസ്. എം. അബ്ദുൽ വാഹിദ് സാഹിബിന്റെ അദ്ധ്യക്ഷതയിൽ സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. എസ് കെ എസ് എഫ് ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് ക്യാമ്പിനെ കുറിച്ചും, അവധികാല ഖുർആൻ ക്ലാസുകളെ കുറിച്ച് ഹാഫിദ് ശറഫുദ്ധീൻ മൗലവിയും വിശദീകരിച്ചു. ശഹീർ കാട്ടാമ്പള്ളി സ്വാഗതവും. നവാസ് കുണ്ടറ നന്ദിയും പറഞ്ഞു. നൂറ്റി ഇരുപതോളം വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.