ഏഷ്യൻ പെയിന്റിസ് ഉത്പാദന ഫാക്ടറി സന്ദർശിച്ച് ബഹ്റൈൻ സ്ഥാനപതി

പ്രമുഖ പെയിന്റ് നിർമാതാക്കളായ ഏഷ്യൻ പെയിന്റിസ്, ബർജർ എന്നിവയുടെ ഉത്പാദന ഫാക്ടറിയിൽ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ സന്ദർശനം നടത്തി. ബഹ്റൈനിലെ ഏഷ്യൻ പെയിന്റിസ്, ബർജർ ജനറൽ മാനേജർ ഗുർപ്രീത് സിങ്ങ് സാർണ സ്ഥാനപതിയെ സ്വീകരിച്ചു. സ്ഥാനപത്തിന്റെ നടത്തിപ്പിനെ പറ്റിയും വിവിധ ഉത്പന്നങ്ങളെ കുറിച്ചും സ്ഥാനപതി ചോദിച്ചറിഞ്ഞു. നിലിവിൽ 16 രാജ്യങ്ങളിലാണ് ഏഷ്യൻ പെയിന്റ്സ് പ്രവർത്തിക്കുന്നത്.