എൻ.കെ.പ്രേമചന്ദ്രൻ എം.പി സിഞ്ചിലെ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആസ്ഥാനം സന്ദർശിച്ചു

സിഞ്ചിലെ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആസ്ഥാനം എൻ.കെ.പ്രേമചന്ദ്രൻ എം.പി സന്ദർശിച്ചു. സ്വീകരണ യോഗത്തിൽ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ചു. കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം, ഫ്രന്റ്‌സ് നേതാക്കളായ മുഹമ്മദ് മിഹിയുദ്ധീൻ, വി.പി.ഫാറൂഖ്, സുബൈർ എം.എം, മുഹമ്മദ് ഷാജി, ജാസിർ, സി.എം. മുഹമ്മദ് അലി തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി എം.അബ്ബാസ് സ്വാഗതവും സെക്രട്ടറി യൂനുസ് രാജ് നന്ദിയും പറഞ്ഞു.