ബലിപെരുന്നാൾദിനത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ബഹ്റൈൻ


ബലിപെരുന്നാൾദിനത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയതായി അധികൃതർ അറിയിച്ചു. ബഹ്റൈനിൽ പെരുന്നാൾ നമസ്കാരം രാവിലെ 5.15നായിരിക്കുമെന്ന് സുന്നി ഔഖാഫ് വൃത്തങ്ങൾ അറിയിച്ചു. വിവിധ പള്ളികൾക്ക് പുറമെ പൊതുജനങ്ങളുടെ സൗകര്യാർഥം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹുകൾ ഒരുക്കിയിട്ടുണ്ട്. വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് പ്രവാസി സമൂഹത്തിനുള്ള ഈദ് ഗാഹുകൾ സംഘടിപ്പിക്കുന്നതെന്ന് സുന്നി വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. റാഷിദ് ബിൻ ഫതീസ് അൽ ഹാജിരി വ്യക്തമാക്കി.

മുഹറഖ് ഖബർസ്ഥാൻ ഗ്രൗണ്ട്, ബുസൈതീൻ സായ ഈദ് ഗാഹ്, അറാദ് ഫോർട്ടിന് സമീപമുള്ള ഗ്രൗണ്ട്, സൽമാനിയ ഈദ് ഗാഹ്, ഈസ്റ്റ് റിഫ ഈദ് ഗാഹ്, ഹമദ് ടൗൺ റൗണ്ട് എബൗട്ട് 17ന് സമീപമുള്ള ഹമദ് കാനൂ ഹെൽത്ത് സെന്‍ററിന് അടുത്തുള്ള ഗ്രൗണ്ട്, ഹമദ് ടൗൺ യൂത്ത് സെന്‍റർ ഈദ് ഗാഹ്, ബുദയ്യ മാർക്കറ്റ് ഈദ് ഗാഹ്, സൽമാൻ സിറ്റിയിലെ കാബിൻ മസ്ജിദിന് സമീപമുള്ള ഗ്രൗണ്ട്, സിത്രയിലെ ഹാലത് ഉമ്മുൽ ബീദ് പള്ളിക്ക് സമീപമുള്ള ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പൊതുവായി ഈദ് ഗാഹുകൾ നടക്കുന്നത്. ഈദ് ഗാഹ് നടക്കുന്ന ചിലയിടങ്ങളിലെ അടുത്തുള്ള പള്ളികളിൽ നമസ്കാരമുണ്ടായിരിക്കുന്നതല്ല എന്നും അറിയിപ്പുണ്ട്.

സുന്നി ഔഖാഫും അൽ ഹിദായ മലയാളം കൂട്ടായ്മയും സംയുക്തമായി നടത്തിവരാറുള്ള  മലയാളികൾക്കുള്ള ഈദ്ഗാഹുകൾ ശനിയാഴ്ച ഹൂറ ഉമ്മു അയ്മൻ സ്‌കൂൾ ഗ്രൗണ്ടിലും ഉമ്മുൽ ഹസം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും വിപുലമായ സൗകര്യങ്ങൾ, വിശാലമായ പാർക്കിങ് സൗകര്യം എന്നിവ ലഭ്യമാണെന്ന് കൺവീനർ സമീർ കണ്ണൂർ പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed