ബഹ്റൈനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന


ലോകാരോഗ്യസംഘടനയുടെ നിർദേശങ്ങൾ പാലിച്ച്  പൊതുവായ ആരോഗ്യലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ബഹ്റൈൻ ആരോഗ്യമന്ത്രി ജലീല ബിൻത് അൽ സായിദ് ജവാദ് ഹസൻ വ്യക്തമാക്കി. ഡബ്ല്യു.എച്ച്.ഒ ഈസ്റ്റേൺ മെഡിറ്ററേനിയൻ റീജനൽ ഓഫിസ് ഡയറക്ടർ ഡോ. അഹമ്മദ് അൽ മന്ധാരിയുമായി ചേർന്ന് ഇസാടൗണിലെ ക്രൗൺ പ്രിൻസ് മെഡിക്കൽ റിസർച്ച് സെന്ററിൽ വെച്ച്  നടത്തിയ സംയുക്തവാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ലോകാരോഗ്യ സംഘടനയുടെ 152ാമത് ഓഫിസ് കഴിഞ്ഞ വർഷമാണ് ബഹ്റൈനിൽ പ്രവർത്തനമാംരംഭിച്ചത്. കോവിഡ് 19 മഹാമാരിയെ ഫലപ്രദമായി ചെറുക്കാൻ ബഹ്റൈന് സാധിച്ചതായും രാജ്യത്തെ ആരോഗ്യ സംവിധാനം മികച്ചതാണെന്നും ഡോ. അഹമ്മദ് അൽ-മന്ധാരി അഭിപ്രായപ്പെട്ടു. ബഹ്റൈൻ സന്ദർശന വേളയിൽ പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ്, നാഷനൽ ജീനോം സെന്‍റർ, സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, റിഫയിലെ ഹുനൈനിയയിലുള്ള ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ ഹെൽത്ത് സെന്‍റർ എന്നിവിടങ്ങളിൽ ലോകാരോഗ്യസംഘടന പ്രതിനിധിയും സംഘവും സന്ദർശനം നടത്തി. 

You might also like

Most Viewed