മമ്മൂട്ടിയ്ക്കൊപ്പം മൂന്ന് നായികമാർ; ബി ഉണ്ണികൃഷ്ണൻ ചിത്രം ജൂലൈ 15ന് ആരംഭിക്കും


മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി തെന്നിന്ത്യയിലെ തന്നെ മുൻനിര നായികമാർ വരുന്നതായി സൂചന. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോൾ എന്നിവർ മമ്മൂട്ടിയോടൊപ്പം ലീഡ് റോളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 15ന് ആരംഭിക്കും. താരങ്ങൾ ജൂലൈ 18ന് മമ്മൂട്ടിയോടൊപ്പം ചേരുമെന്നാണ് പുറത്തുവരുന്ന വിവരം. ഒരു ‘മാസ്സ് ത്രില്ലർ’ ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്നതായുള്ള പ്രഖ്യാപനം മുൻപ് നടത്തിയിരുന്നു. 2010ൽ റിലീസ് ചെയ്ത ‘പ്രമാണി’ ആയിരുന്നു മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ മുൻപ് ഒരുക്കിയ ചിത്രം. താഴെകീഴ്പ്പാടം എന്ന പഞ്ചായത്തിലെ പ്രസിഡന്റ് വിശ്വനാഥ പണിക്കർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. 

ഫഹദ് ഫാസിൽ, സ്നേഹ, പ്രഭു, നസ്രിയ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ജനാർദ്ദനൻ തുടങ്ങിയവർ സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മത്സരവിഭാഗത്തിലെത്തുന്ന ആദ്യ മലയാളം സിനിമ ‘ഉദയകൃഷ്ണയുടെ സ്ക്രിപ്റ്റിൽ ഒരു പൊലീസ് ചിത്രമായിരിക്കും ഇത്. തമാശകൾ ഏറെ ഇല്ലാത്ത ഗൗരവമുള്ള കഥ പറയുന്ന ചിത്രം. ഉദയൻ അത്തരമൊരു സിനിമ ചെയ്തിട്ടില്ല. പുട്ടിന് പീര ഇടുന്ന പോലെ തമാശകൾ ഒന്നും ഉണ്ടാകില്ല, എന്നാൽ ഒരു മാസ്സ് ചിത്രവുമായിരിക്കും’, ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. സിനിമ യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed