ബഹ്റൈൻ പ്രവാസികൾക്ക് സി.പി.ആർ ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള അവസരം ഒരുങ്ങുന്നു


രാജ്യത്ത് താമസിക്കുന്നവരുടെ സ്മാർട്ട് സി.പി.ആർ കാർഡ് ഉപയോഗിച്ച്  ബഹ്റൈനിലേക്ക് വരാനും പുറത്തേക്ക് പോകാനും അവസരമൊരുങ്ങുന്നു. നിലവിൽ ബഹ്റൈനികൾക്കും ജി.സി.സി പൗരൻമാർക്കും പാസ്പോർട്ടില്ലാതെ തിരിച്ചറിയൽ കാർഡ് മാത്രം ഉപയോഗിച്ച് അംഗരാജ്യങ്ങളിൽ യാത്രചെയ്യാൻ സാധിക്കും. ഇതേ സൗകര്യം പ്രവാസികൾക്കും ലഭ്യമാക്കാനുള്ള ഇതിനുള്ള ശിപാർശ അധികൃതരുടെ പരിഗണനയിലാണെന്ന് പാർലമെന്‍റ് വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാസമിതി അധ്യക്ഷൻ മുഹമ്മദ് അൽ സീസി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാർലമെന്‍റും ശൂറ കൗൺസിലും നിർദേശത്തിന് അംഗീകാരം നൽകിയിട്ടുണ്ട്.  

ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. തീരുമാനം നടപ്പിലാകുകയാണെങ്കിൽ  സ്മാർട്ട് സി.പി.ആർ കാർഡ്  ഉള്ളവർക്ക് ബഹ്റൈൻ വിമാനത്താവളത്തിലെ എമിഗ്രേഷൻ പരിശോധനയിൽ സമയം ലാഭിക്കാം.

You might also like

Most Viewed