'സ്ത്രീ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും' എന്ന പ്രമേയത്തിൽ വെബിനാർ സംഘടിപ്പിച്ചു


ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗത്തിന് കീഴിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 'സ്ത്രീ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും' എന്ന പ്രമേയത്തിൽ വെബിനാർ സംഘടിപ്പിച്ചു. സ്വപ്നങ്ങളുടെയും ഭാവനകളുടെയും ലോകത്ത് നിന്ന് സ്ത്രീകൾ പുറത്ത് കടക്കേണ്ടിയിരിക്കുന്നുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കവയിത്രി സുൽഫി പറഞ്ഞു. സ്ത്രീയുടെ അവകാശങ്ങൾ നേടിയെടുക്കാൻ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങണമെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ച കേരളത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തക പി.വി റഹ്മാബി ടീച്ചർ അഭിപ്രായപ്പെട്ടു.


ഫ്രന്റ്സ് വനിതാ വിഭാഗം പ്രസിഡന്റ്‌ സക്കീന അബ്ബാസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സാമൂഹിക മേഖലയിലെ ഷെമിലി പി. ജോൺ,സുരഭി, സിജി ശശിധരൻ, ഷിജിന ആഷിഖ് എന്നിവർ ആശംസകൾ നേർന്നു. നദീറ ഷാജി നിയന്ത്രിച്ച വെബിനാറിൽ ഫ്രന്റ്‌സ് വനിതാ വിഭാഗം സെക്രട്ടറി ശൈമില നൗഫൽ സ്വാഗതവും എക്സിക്യുട്ടീവ് അംഗം ഹസീബ ഇർഷാദ് സമാപനവും നിർവഹിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed