ബഹ്റൈനിൽ തീപിടുത്തമുണ്ടായ വീട്ടിൽ നിന്ന് 5 കുട്ടികളെ രക്ഷപ്പെടുത്തി


തിപിടുത്തം ഉണ്ടായ ഈസ്റ്റ് റിഫയിലെ വീട്ടിൽ നിന്ന് 5 കുട്ടികളെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. സംഭവസ്ഥലത്തു നിന്നും 14 വയസ്സായ പെൺകുട്ടിയാണ് തീപിടുത്തം സംബന്ധിച്ച വിവരങ്ങൾ സിവിൽ ഡിഫൻസ് വിഭാഗത്തെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്ത് എത്തുകയും തീ നിയന്ത്രണ വിധേയമാക്കി വീടിനുള്ളിൽ കുടങ്ങിയ 5 കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടികളുടെ മാതാവ് വീടിന് പുറത്തായിരുന്നതിനാൽ സംഭവം അറിഞ്ഞിരുന്നില്ല. അടുക്കളയിൽ നിന്നും തീപടർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. കുട്ടികളെ വീട്ടിൽ തനിച്ചാക്കരുടതന്നും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed