ബഹ്റൈനിൽ അരങ്ങേറിയ കിംഗ്സ് ഓഫ് ലിയോൺ ടീംമിന്റെ മ്യൂസിക് ഷോ ജനശ്രദ്ധ നേടി


ബഹ്റൈനിലെ അൽ ദാന ആംഫി തിയേറ്ററിൽ അരങ്ങേറിയ കിംഗ്സ് ഓഫ് ലിയോൺ ടീംമിന്റെ മ്യൂസിക് ഷോ ജനശ്രദ്ധ നേടി. അമേരിക്കൻ ഗ്രാമി അവാർഡ് ജേതാക്കളായ റോക്ക് ബാൻഡ് കിംഗ്സ് ഓഫ് ലിയോണിന് ബഹ്റൈനിലും നിരവധി ആരാധകരാണ് ഉള്ളത്. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്ന സാഹചര്യത്തിൽ നിരവധിപേരാണ് പരിപാടികൾ കാണാനെത്തിയത്. ബഹ്‌റൈനിലെ ഏറ്റവും പുതിയ തത്സമയ വിനോദ കേന്ദ്രമാണ് ദാന ആംഫിതിയേറ്റർ. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂർത്തീകരിച്ച ആംഫി തിയേറ്റർ കഴിഞ്ഞ നവംബറിൽ സൗദി സംഗീതജ്ഞൻ റാഷിദ് അൽ മജീദിന്റെ സംഗീത പ്രകടനത്തോടെയാണ് വേദി തുറന്നത്.ബഹ്റൈൻ കിരീടവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പരിപാടികൾ കാണാൻ എത്തിയിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed