ബഹ്റൈനിലെ ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പ്രവാസികൾക്കും മുൻഗണന


ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ സെഹാതിയുടെ ആദ്യ ഘട്ടം ഈ വർഷം രണ്ടാം പാദത്തിൽ ആരംഭിക്കും. സ്വദേശികൾക്കും പ്രവാസികൾക്കും ലഭ്യമായ നിരവധി ഘടകങ്ങളോടെയാണ് ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നത്. വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹ് പറഞ്ഞു. തുടക്കത്തിൽ പ്രവാസികളെയായിരിക്കും പദ്ധതിയിൽ ഉൾപ്പെടുത്തുക. സ്വദേശികളെ അടുത്ത വർഷം ആരംഭത്തിൽ പദ്ധതിയുടെ ഭാഗമാക്കും. പാർലമെന്‍റംഗം ഹമദ് അൽ കൂഹേജിക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിച്ചിരുന്നു. പ്രവാസികൾക്കുള്ള മാൻഡേറ്ററി കവറേജിൽ പ്രൈമറി, സെക്കൻഡറി ആരോഗ്യ പരിചരണം, അപകടം അല്ലെങ്കിൽ മറ്റ് എമർജൻസി ചികിത്സകൾ എന്നിവ ഉൾപ്പെടുന്നു. സ്വദേശികൾക്കും പ്രവാസികൾക്കും ഇച്ഛാനുസരണം തിരഞ്ഞെടുക്കാവുന്ന മറ്റു ഘടകങ്ങളും ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed