കഴിഞ്ഞ വർഷം ഇരുപത്തി ആറായിരം ബഹ്റൈൻ സ്വദേശികൾ സ്വകാര്യമേഖലയിൽ ജോലി നേടി
രാജ്യത്ത് സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ വർഷം ഇരുപത്തി ആറായിരം ബഹ്റൈൻ സ്വദേശികളാണ് ഈ മേഖലയിൽ പുതുതായി ജോലി ആരംഭിച്ചതെന്ന് തൊഴിൽ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ജമീൽ ഹുമൈദാൻ അറിയിച്ചു. 15,182 ഓളം യുവാക്കളാണ് വിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷം ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുന്നതെന്നും ഇതിൽ11572 പേർ യുവതികളാണെന്നും മന്ത്രി അറിയിച്ചു. 31,099 തൊഴിൽ അന്വേഷകർ എംപ്ലോയമെന്റ് ഫണ്ടിൽ നിന്ന് സഹായം സ്വീകരിക്കുന്നുണ്ട്. സ്വദേശികൾക്കിടയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായും തൊഴിൽ മന്ത്രി വ്യക്തമാക്കി.

