നിയന്ത്രണങ്ങളിലെ ഇളവ് ; ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണത്തിൽ വർധനവ്


നിയന്ത്രണങ്ങൾ നീക്കിയതോടെ ബഹ്റൈൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങി പ്രവാസികൾ. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ബഹ്റൈൻ ഗ്രീൻ ലെവലിലേക്ക് മാറിയതും ഇന്ത്യയിൽ നിർബന്ധിത ക്വാറന്റൈൻ തുടങ്ങിയ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവും പ്രവാസികൾക്ക് ഏറെ ആശ്വാസകരമായിട്ടുണ്ട്. അതേസമയം  നിർത്തിവെച്ച യാത്രകൾ പുനരാരംഭിക്കാൻ പ്രവാസികൾ തീരുമാനിച്ചത് വിമാന കമ്പനികൾക്കും നേട്ടമായി. ടിക്കറ്റ് നിരക്കും ഉയർന്നിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഇന്ത്യൻ സെക്ടറിൽ തിരക്ക് ഇനിയും ഉയരുമെന്നാണ് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നത്.  

ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ടിക്കറ്റ് ബുക്കിംഗും മറ്റുമായി നിരവധി അന്വേഷ്ണങ്ങളാണ് ഇപ്പോൾ വരുന്നതെന്ന് ബഹ്റൈനിലെ എയർഹോം ട്രാവൽ ഏജൻസിയുടെ ജനറൽ മാനേജർ നിതിൻ മത്തായി ഫോർ പി.എം. ന്യൂസിനോട് പറഞ്ഞു.നിർബന്ധിത ക്വാറന്റൈൻ ചട്ടം പിൻവലിച്ചത് മുതൽക്ക് തന്നെ നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കൂടാതെ വരാനിരിക്കുന്ന സ്കൂൾ ചെറിയ അവധിയും വിഷു, പെരുന്നാൾ പോലുള്ള അവധികൾ മുൻനിറുത്തിയും നിരവധി പേരാണ് ടിക്കറ്റ് ബുക്കിംഗിന് എത്തുന്നതെന്നും അദേഹം പറഞ്ഞു.

നിർബന്ധിത ക്വാറന്റൈൻ ചട്ടം  പിൻവലിച്ചതോടെ തന്നെ നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെ ഇന്ത്യയിൽ കോവിഡ് വ്യാപനം കുറഞ്ഞതും നാട്ടിലേക്ക് യാത്ര ചെയ്യാൻ പ്രവാസികളിൽ പലരെയും പ്രേരിപ്പിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ എയർപോർട്ടുകളിലേക്കും അടുത്ത ആഴ്ചയോടെ തിരക്ക് ഉയരുമെന്ന കണക്കുകൂട്ടലിലാണ് ട്രാവൽ കേന്ദ്രങ്ങൾ. ചുരുങ്ങിയ ദിവസങ്ങളിലേക്ക് അടിയന്തരാവശ്യങ്ങളുടെ പൂർത്തീകരണത്തിന് പോകുന്നവരാണ് കൂടുതൽ. മാർച്ച് മൂന്നാം വാരത്തോടെ യു.എ.ഇയിലും മറ്റും പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ, കുടുംബമൊന്നിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണവും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം നാട്ടിലേക്കുള്ള വിമാനയാത്രാ നിരക്കും വർധിക്കുന്ന സാഹചര്യമാണുള്ളത്. 

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed