ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്


ആശ്വാസമായി ഇന്ത്യയിലെ കോവിഡ് കേസുകൾ വേഗത്തിൽ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 50,407 കോവിഡ് കേസുകളാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 13 ശതമാനം കുറവ്. ആകെ ആക്ടീവ് കേസുകൾ 6,10,443 ആണ്. ഒമിക്രോൺ ബാധമൂലം കോവിഡ് കേസുകൾ കുതിച്ചുകയറി സംസ്ഥാനങ്ങളിലെല്ലാം ഇപ്പോൾ കാര്യമായ രീതിയിൽ കോവിഡ് കുറഞ്ഞിട്ടുണ്ട്. പോസിറ്റീവിറ്റി നിരക്ക് 3.48 ശതമാനമായി കുറഞ്ഞു. ആഴ്ച അടിസ്ഥാനത്തിലുള്ള പോസിറ്റീവിറ്റി നിരക്ക് 5.07 ശതമാനമാണ്.  

അതേസമയം, മരണനിരക്കിൽ വലിയ കുറവു വന്നിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിൽ 804 പേർ കോവിഡ് മൂലം മരിച്ചു. ഇതിൽ കേരളം നേരത്തെയുള്ള മരണങ്ങൾ സ്ഥിരീകരിച്ച് ഉൾപ്പെടുത്തിയ 251 എണ്ണവും ഉൾപ്പെടും.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed