ബഹ്റൈനിൽ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തി


ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ച് ഒരു മരണം രേഖപ്പെടുത്തി.  ഇതോടെ ആകെ മരണസംഖ്യ 1419 ആയി. ഇന്നലെ പുതുതായി 6341പേരിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 60081 ആയി . ഇന്നലെ 30333 പേരിലാണ് കോവിഡ് രോഗ പരിശോധനകൾ നടത്തിയത്. നിലവിൽ 124 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 21 പേരുടെ നില ഗുരുതരമാണ്. അതേസമയം ഇന്നലെ 6330 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,86666 ആയി. ഇതുവരെയായി 12,27,696 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11, 97,489 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. 9,52,350 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed