രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു


ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ  രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. 75 - ൽ പരം  അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. ഇടവക വികാരി റവ. ഫാ. റോജൻ പേരകത്ത്, വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ഏലിയാസ് കെ. ജേക്കബ്, ട്രസ്റ്റി റെജി വർഗീസ്, മാനേജിങ് കമ്മറ്റി ഭാരവാഹികൾ, യൂത്ത് അസോസിയേഷൻ സെക്രട്ടറിമാരായ ജിനോ സ്കറിയ, എൽദോസ് ഏബ്രഹാം തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed