ബഹ്റൈനിൽ ഇന്നലെ 44 പേർക്ക് കൂടി കോവിഡ്


മനാമ


ബഹ്റൈനിൽ ഇന്നലെ 14 വിദേശികൾ ഉൾപ്പടെ 44 പേരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 22 എണ്ണം സമ്പർക്കത്തിലൂടെയും, 8 എണ്ണം യാത്രസംബന്ധമായുമാണ് രേഖപ്പെടുത്തിയത്. ആകെ രോഗികളുടെ എണ്ണം 341 ആണ്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ 20518 പേരിലാണ് പരിശോധനകൾ നടത്തിയത്. ദശാംശം 21 ശതമാനമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. ആകെ കോവിഡ് മരണം 1394 ആണ്. ഇന്നലെ 19 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,76,374 ആയി. ഇതുവരെയായി 11,93,306 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,66,321 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. ഇതുവരെയായി 6,96,266 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed