വാറ്റ് 10 ശതമാനമായി ഉയർത്താൻ ബഹ്റൈനിൽ പാർലിമെന്റിന്റെ അനുമതി


മനാമ

മൂല്യവർധിത നികുതി ഇരട്ടിയാക്കാനുള്ള കരട് ബിൽ ബഹ്റൈൻ പാർലമെൻറ് പാസാക്കി. വാറ്റ് നിരക്ക് അഞ്ച് ശതമാനത്തിൽനിന്ന് 10 ശതമാനമായി ഉയർത്താനുള്ള ബില്ലിന് അനുകൂലമായി 23 എം.പിമാരാണ് വോട്ട് ചെയ്തത്. 15 പേർ എതിർത്തു. 2018ലെ വാറ്റ് നിയമത്തിൽ ഭേദഗതി വരുത്തിയാണ് നിരക്ക് വർധന നടപ്പാക്കുക. പാർലമെൻറ് പാസാക്കിയ കരട് ബിൽ ഇനി ശൂറ കൗൺസിൽ പരിഗണിക്കും. ഇവിടെയും ബിൽ പാസാവുകയാണെങ്കിൽ ജനുവരി ഒന്നുമുതൽ വാറ്റ് വർധന പ്രാബല്യത്തിലാകും.  വാറ്റ് ഇരട്ടിപ്പിക്കുന്നതോടെ 288 മില്യൺ ദിനാറിന്റെ അധികവരുമാനമാണ് അടുത്ത വർഷം പ്രതീക്ഷിക്കുന്നത്. 

You might also like

  • Straight Forward

Most Viewed