വേതന സംരക്ഷണ സംവിധാനം വിജയകരമെന്ന് ബഹ്റൈൻ എൽഎംആർഎ സിഇഒ


മനാമ

രാജ്യത്ത് നടപ്പിലാക്കിയ വേതന സംരക്ഷണ സംവിധാനത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങൾ വിജയകരമാണെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ജമാൽ അബ്ദുൽ അസീസ് അൽ അലാവി വ്യക്തമാക്കി. മൂന്നു ഘട്ടങ്ങളിലായി നടപ്പിലാക്കി വരുന്ന സംവിധാനത്തിന്റെ അവസാനത്തെ ഘട്ടം ജനവരി മാസമാണ് ആരംഭിക്കുന്നത്. 500ൽ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾ വരുന്ന ആദ്യഘട്ടം കഴിഞ്ഞ മേയിലും 50 മുതൽ 499 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഉൾപ്പെടുന്ന രണ്ടാംഘട്ടം സെപ്റ്റംബറിലും നടപ്പാക്കി.

ഒന്നു മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ  ജനുവരി ഒന്നു മുതൽക്കാണ് ബാങ്ക് മുഖേന ശമ്പളം നൽകുന്നത് നടപ്പിലാക്കേണ്ടത്.  ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ട 100 ശതമാനം സ്ഥാപനങ്ങളും സംവിധാനത്തിൽ ചേർന്നുകഴിഞ്ഞുവെന്നും ബഹ്റൈൻ സെൻട്രൽ ബാങ്ക് അംഗീകരിച്ച ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലെ അക്കൗണ്ട് വഴിയാണ് ജീവനക്കാരുടെ ശമ്പളം നൽകേണ്ടത്.   രണ്ടാംഘട്ടത്തിൽ 87ശതമാനത്തിലധികം സ്ഥാപനങ്ങൾ ഇതിനകം സംവിധാനത്തിന്റെ ഭാഗമായിട്ടുണ്ടെന്നും എൽഎംആർഎ സിഇഒ പറഞ്ഞു. 

article-image

kk

You might also like

  • Straight Forward

Most Viewed