ബഹ്റൈൻ പ്രതിഭ സമ്മേളനം - സാമൂഹ്യപ്രവർത്തകർ ഒത്തുചേർന്നു
മനാമ
ബഹ്റൈൻ പ്രതിഭയുടെ ഇരുപത്തി എട്ടാം സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിക്കപ്പെട്ടു. പ്രതിഭ സെക്രട്ടറി ലിവിൻ കുമാർ സ്വാഗതം ആശംസിച്ചു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ അദ്ധ്യക്ഷനായി.ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷണ പിള്ള , ഓവർസീസ് കോൺഗ്രസ് പ്രസിഡണ്ട് ബിനു കുന്നന്താനം , പ്രതിഭ മുഖ്യരക്ഷാധികാരി പി.ശ്രീജിത്, ലോക കേരള സഭ അംഗം സി.വി.നാരായണൻ എന്നിവർ കോറോണ കാലത്ത് നേരിട്ട അനുഭവങ്ങൾ പങ്ക് വെക്കുകയും കോറോണാനന്തര കാലത്തേക്കുള്ള നിർദ്ദേ ങ്ങൾ മുമ്പോട്ട് വെക്കുകയും ചെയ്തു. പ്രതിഭ പ്രസിഡണ്ട് കെ.എം.സതീഷ് നന്ദി പറഞ്ഞു.
