കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


മനാമ

കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ ഷിഫാ അൽ ജസീറ മെഡിക്കൽ സെൻറർമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് ഇരുന്നൂറ്റി അൻപതിൽ പരം ആളുകൾക്ക് ഉപകാരപ്രദമായി. പ്രസിഡൻറ് അബ്ദുസ്സലാം എ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഷെമിലി പി ജോൺ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മനു തറയ്യത്ത് സ്വാഗതവും, പടവ് കൂട്ടായ്മ പ്രസിഡന്റ്‌ സുനിൽ ബാബു, ഷിഫ അൽജസീറ പ്രതിനിധി ഷഹഫാദ്, മെഡിക്കൽ ക്യാമ്പ് കോഡിനേറ്റർ ഷബീർ മുക്കൻ എന്നിവർ ആശംസകൾ നേർന്നു.

ബ്ലഡ്‌ ഷുഗർ, , യൂറിക് ആസിഡ്, എസ് ജി പി ടി, കൊളസ്ട്രോൾ, ക്രിയാറ്റിൻ, പരിശോധന എന്നിവയോടൊപ്പം ജനറൽ മെഡിസിൻ, ഇന്റെർണൽ മെഡിസിൻ, പീഡിയാട്രിക്സ്, ഗൈനക്കോളജി എന്നി വിഭാഗത്തിൽ സൗജന്യ പരിശോധനയും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരുന്നു. കനോലി നിലമ്പൂർ ബഹ്‌റൈൻ ഭാരവാഹികളും , എക്സിക്യൂട്ടീവ് അംഗങ്ങളും, ഷിഫാ ജീവനക്കാരും ക്യാമ്പിന് നേതൃത്വം നൽകി. ട്രഷറർ തോമസ് വർഗീസ് ചുങ്കത്ത് നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed