ഹോപ്പ് ബഹ്‌റൈൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

മനാമ
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്‌റൈൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ബ്ലഡ് ബാങ്കിൽ വച്ച് ഇന്നലെ നടന്ന ക്യാമ്പിൽ നൂറ്റി ഇരുപത് പേർ പങ്കെടുത്തു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ നേർന്നു. ക്യാമ്പിൽ പങ്കെടുത്തവർക്കായി കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിന്റെ പ്രിവിലേജ് കാർഡ്, അഡ്മിനിസ്ട്രേറ്റർ അനസ് ബഷീറിൽ നിന്നും ഹോപ്പിന്റെ രക്ഷാധികാരി ഷബീർ മാഹി ഏറ്റുവാങ്ങി.
മറ്റ് രക്ഷാധികാരികളായ കെ ആർ നായർ, അശോകൻ താമരക്കുളം എന്നിവരും സന്നിഹിതരായിരുന്നു. 'പകുത്തു നൽകാം ജീവന്റെ തുള്ളികൾ' എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് പങ്കെടുത്ത എല്ലാവരോടും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.
കെകെ