വാക്കിങ് ചലഞ്ച് 2021 ലെ വിജയികളെ പ്രഖ്യാപിച്ചു


മനാമ

പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് ഒരു മുൻകരുതൽ എന്ന നിലയിൽ ഇടപ്പാളയം ബഹ്‌റൈൻ   അൽ ഹിലാൽ മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന്‌ ഒരു മാസമായി നടത്തി വരുന്ന  വാക്കിങ് ചലഞ്ച് 2021 ലെ വിജയികളെ പ്രഖ്യപിച്ചു. 563.43 കിലോമീറ്റർ നടന്ന് പുരുഷ വിഭാഗത്തിൽ ഫൈസൽ അനോടിയിൽ എടപ്പാൾ ഒന്നാം സ്ഥാനം നേടിയപ്പോൾ, പ്രത്യുഷ്‌  കലൂർ  തവനൂർ , മനോഹരൻ ടി കെ വട്ടംകുളം എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. 

article-image

വനിതാവിഭാഗത്തിൽ 307.45 കിലോമീറ്റർ നടന്ന് ഗ്രീഷ്മ രഘുനാഥ് തവനൂർ ഒന്നാം സ്ഥാനം നേടി. ഷമീല ഫൈസൽ എടപ്പാൾ, സീന സുരേഷ് വട്ടംകുളം എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായവർ.  ഇവർക്കുള്ള സമ്മാനങ്ങൾ ഇടപ്പാളയം ഫാമിലി മീറ്റിൽ വെച്ചു നൽകുന്നതായിരിക്കുമെന്നും, പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും അൽ ഹിലാൽ മെഡിക്കൽ ഗ്രൂപ്പ് നൽകുന്ന  ഗോൾഡൻ പ്രിവിലേജ് കാർഡും സൗജന്യ മെഡിക്കൽ ചെക്ക്പ്പ് സൗകര്യവും നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു .

article-image

കക

You might also like

Most Viewed