ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ അന്താരാഷ്ട്ര സമ്മേളനം നാളെ ആരംഭിക്കും


മനാമ

ബഹ്റൈനിലെ ഇന്ത്യൻ ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ സംഘടനയായ ബഹ്റൈൻ ചാപ്റ്റർ ഓഫ് ദ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ വികസനത്തിലേയ്ക്കുള്ള പാതകൾ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിന് നാളെ തുടക്കം കുറിക്കും. വ്യവസായ വാണിജ്യ ടൂറിസം മന്ത്രി സഈദ് ആർ അൽ സയാനിയുടെ മേൽനോട്ടത്തിൽ മനാമ ക്രൗൺ പ്ലാസ ഹൊട്ടലിൽ വെച്ച് നടക്കുന്ന കോൺഫറൻസ് മറ്റന്നാൾ വൈകീട്ടാണ് സമാപിക്കുക. വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടക്കുന്ന സമ്മേളനത്തിൽ വിദഗ്ധർ, മാനേജ്മെന്റ് എക്സ്പേർട്ടുകൾ, സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖർ, രാഷ്ട്രീയ വ്യക്തിത്വങ്ങൾ എന്നിവരാണ് സംസാരിക്കുന്നത്.

ദേശീയ ചലചിത്ര അവാർഡ് ജേതാവും ലീഡർഷിപ്പ് കോച്ചുമായ ആശിശ് വിദ്യാർത്ഥിയാണ് സമ്മേളനത്തിലെ ആദ്യ പ്രഭാഷകൻ. നിങ്ങൾക്കുള്ളിലെ വ്യത്യസ്തതയെ ജ്വലിപ്പിക്കൂ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. പതിനൊന്ന് വ്യത്യസ്ത ഭാഷകളിലായി ഇരുന്നൂറോളം സിനിമകളിൽ അഭിനയിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം നേടിയ അനുഭവസമ്പത്തും തന്റെ പ്രസംഗത്തിൽ അദ്ദേഹം പങ്കിടുമെന്ന് ബിസിഐസിഇ ഭാരവാഹികൾ അറിയിച്ചു. ഇതേ തുടർന്ന് പ്രമുഖ പ്രഭാഷകനും. ഡെലോയിറ്റ ഇന്ത്യയുടെ ചെയർമാനും, ചാർട്ടേർഡ് അക്കൗണ്ടന്റുമായ പി ആർ രമേഷ് ഓഡിറ്റ്, ഫിനാൻഷ്യൽ റിപ്പോർട്ടിങ്ങ് എന്നീ വിഷയത്തിൽ സംസാരിക്കും. ഇതിന് ശേഷം ഇന്ത്യയിലെ മികച്ച പത്ത് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർമാരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടയാളും, ടിഐഡബ്ല്യു പ്രൈവറ്റ് ഇക്വിറ്റി മാനേജിങ്ങ് പാർട്ടണറുമായ മോഹിത് റൽഹാൻ നേതൃത്വപാടവത്തെ പറ്റി പ്രഭാഷണം നടത്തും. മികച്ച വാഗ്മികളായ സുരേഷ് രോഹിര, വിപ്രോ ലിമിറ്റഡ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജതിൻ ദലാൽ, പ്രശസ്ത പ്രഭാഷകൻ സാലേഹ് ഹുസൈൻ എന്നിവരും നാളെ നടക്കുന്ന വ്യത്യസ സെഷനുകളിൽ പ്രഭാഷണങ്ങൾ നടത്തും.

ശനിയാഴ്ച്ച തുടരുന്ന സമ്മേളനത്തിൽ ടിപി ഓസ്വാൾ, എൻജിനീയർ ഹുസൈൻ അൽ ഷെഡോക്കി, ശിവകുമാർ പളനിയപ്പൻ എന്നിവരും വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കും. മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് സാമപനസമ്മേളനത്തിലെ മുഖ്യആകർഷണമായിരിക്കും. ഇത് കൂടാതെ ഒഡിഷയിൽ നിന്നുള്ള പാർലിമെന്റംഗവും സമ്മേളനത്തെ അഭിസംബോധന ചെയ്യും. ടിഐഡബ്ല്യു കാപ്പിറ്റൽ ഗ്രൂപ്പാണ് സമ്മേളനത്തിന്റെ ടൈറ്റിൽ സ്പോൺസർ. ഇകെ കാനൂ, കെപിഎംജി, ഗ്രാന്റ് തോർട്ടൺ എന്നിവർ പ്ലാറ്റിനം സ്പോൺസർമാരും, ഒറാക്കൾ ഗോൾഡ് സ്പോൺസറുമാണ്. ഇവന്റ് സ്പോൺസർമാരായി അമെക്സ്, ആഹ്ലി യുണൈറ്റഡ് ബാങ്ക്, സ്റ്റാന്റേർഡ് ചാർട്ടേർഡ് ബാങ്ക്, പ്രോടിവിടി, കി പോയിന്റ്, ടാലി, ട്രാഫ്കോ, ദിയർ അൽ മുഹറഖ് എന്നിവരാണ് സഹകരിക്കുന്നത്. ഫക്രു ഇൻഷൂറൻസ് , സോളിഡാരിറ്റി, ബിഎൻഎച്, വികെഎൽ ഹോൾഡിങ്ങ്, മൂർ സ്റ്റീഫൻസ്, ബെൽവെതർ, സിനികോ, നാസ് കോർപ്പറേഷൻ എന്നിവരാണ് സപ്പോർട്ടിങ്ങ് സ്പോൺസർമാർ.

സമ്മേളനത്തെ പറ്റി വിശദീകരിക്കാനായി വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ ബിസിഐസിഎഐ ചെയർമാൻ സന്തോഷ് വർഗീസ്, ആശിഷ് വിദ്യാർത്ഥി എന്നിവരും പങ്കെടുത്തു.   

article-image

കക

You might also like

  • Lulu Exchange
  • Straight Forward

Most Viewed