ബഹ്റൈനിൽ ഓട്ടം ഫെയർ ഡിസംബർ 13ന് ആരംഭിക്കും


മനാമ

ബഹ്റൈനിലെ പ്രധാനപ്പെട്ട റിടെയിൽ എക്സിബിഷനുകളിൽ ഒന്നായ  ഓട്ടം ഫെയറിന്റെ 32മാത് എഡിഷൻ ഡിസംബർ 13ന് സനാബിസിലെ ബഹ്റൈൻ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ ആരംഭിക്കും. ഒമ്പത് ദിവസം നീണ്ട് നിൽക്കുന്ന ഫെയർ ഡിസംബർ 21നാണ് സമാപിക്കുന്നത്. വ്യവസായ വാണിജ്യ ടൂറിസം മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഓട്ടം ഫെയർ നടക്കുന്നത്. പതിനെട്ട് രാജ്യങ്ങളിൽ നിന്നായി അറന്നൂറിലധികം സ്റ്റാളുകൾ ആണ് ഉണ്ടാവുക. കഴിഞ്ഞ വർഷത്തെക്കാൾ ഇരുപത് ശതമാനം വർദ്ധനവാണ് സ്റ്റാളുകളുടെ എണ്ണത്തിൽ ഇത്തവണ ഉണ്ടായിരിക്കുകസ്റ്റാളുകൾക്കൊപ്പം ഫുഡ് ട്രക്കുകൾ, ഡിജെ സംഗീതം, പ്രാദേശിക ഉത്പന്നങ്ങൾ വിൽക്കുന്ന ഫാർമേർസ് മാർക്കറ്റ് എന്നിവയും ഓട്ടം ഫെയറിന്റെ ഭാഗമായി ഉണ്ടാകും. ദേശീയ ദിനമായ ഡിസംബർ 16, 17 തീയ്യതികളിൽ പ്രത്യേക പരിപാടികളും ഇവിടെ അരങ്ങേറും.

article-image

kka

You might also like

  • Lulu Exchange
  • Straight Forward

Most Viewed