പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരവുമായി ബഹ്റൈൻ കേരളീയ സമാജം

മനാമ
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരം 2022 ജനുവരി 6, 7, 8, തീയതികളിൽ സമാജത്തിൽ സംഘടിപ്പിക്കുമെന്ന് കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്ന നാടകത്തിന്റെ സ്ക്രിപ്റ്റ് ഡിസംബർ 10ന് മുൻപായി സമാജം ഓഫീസിൽ രജിസ്റ്റർ ചെയ്ത് നിബന്ധനകൾ കൈപ്പറ്റേണ്ടതാണെന്ന് കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി പറഞ്ഞു. നിർദ്ദിഷ്ട സമയത്തെ ബഹറിനിലെ കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും നാടകമത്സരം നടത്തുകയെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. വിശദവിവരങ്ങൾക്ക് കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരിയുമായി 39283875 അല്ലെങ്കിൽ സ്കൂൾ ഓഫ് ഡ്രാമ കൺവീനർ വിനോദ് വി ദേവനുമായി 39189154 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.