ബഹ്റൈൻ ഐവിഎസ് സെന്റർ പുതിയ ഓഫീസിൽ പ്രവർത്തനമാരംഭിച്ചു


മനാമ

ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ പാസ്പോർട്ട് സേവനങ്ങൾ നൽകുന്ന ഐ.വി.എസ് സെന്ററിന്റെ പുതിയ ഓഫിസ് ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. സനാബീസിലെ ദാനാമാൾ ഒന്നാം ഗേറ്റിലാണ് പുതിയ ഓഫിസ് പ്രവർത്തിക്കുന്നത്. കൂടുതൽ കൗണ്ടറുകളും വിശാലമായ കാത്തിരിപ്പ് ഏരിയയും കാർ പാർക്കിങ് സൗകര്യവും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ഏറെ ഗുണം ചെയ്യുമെന്ന് മാനേജ്മെൻറ് അറിയിച്ചു.   എ.ടി.എമ്മുകളും പണമിടപാട് സ്ഥാപനങ്ങളും പുതിയ ഓഫീസിന്റെ തൊട്ടടുത്തുള്ളത് ഉപഭോക്താക്കളെ സഹായിക്കുമെന്ന് ഐവിഎസ് അധികൃതർ പറഞ്ഞു. 

 

 

article-image

ഉദ്ഘാടന ചടങ്ങിൽ ഐ.വി.എസ് ചെയർമാൻ ഫൈസൽ ഖാലിദ് കാനൂ, സി.ഇ.ഒ ശിവം എം. തക്കാർ, കൺട്രി മാനേജർ മുഹമ്മദ് ഉസ്മാൻ, ടീം ലീഡർ അദീബ് ചെറുനാലകത്ത്, ലുലു റീജനൽ ഡയറക്ടർ കലീം മുഹമ്മദ്, ലുലു റീജനൽ മാനേജർ അബ്ദുൽ ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed