കലാലയം പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു


മനാമ

രിസാല സ്റ്റഡി സർക്കിൾ നടത്തുന്ന പന്ത്രണ്ടാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ബഹ്റൈനിലെ പ്രവാസി മലയാളികളിലെ യുവ എഴുത്തുകാർക്കായി രണ്ടാമത് കലാലയം പുരസ്കാരം നൽകുന്നു. കഥ കവിത  എന്നി വിഭാഗങ്ങളിൽ നിന്ന്  ഓരോരുത്തരെയാണ് 'കലാലയം പുരസ്കാരം 2021 '  നായി തിരെഞ്ഞെടുക്കുന്നത്. മുമ്പ് പ്രസിദ്ധീകരിക്കാത്ത മൗലിക രചനകളാണ് പുരസ്കാരത്തിനായി സമർപ്പിക്കേണ്ടത്. ഒരാളിൽ നിന്ന് ഒര് സ്യഷ്ടി മാത്രമേ സ്വീകരിക്കൂവെന്നും,  കവിത  40 വരികളിലും കഥ 400 വാക്കുകളിലും  കവിയരുതെന്നും ഭാരവാഹികൾ അറിയിച്ചു. സൃഷ്ടികൾ kalaIayambh@gmail.com എന്ന വിലാസത്തിൽ നവംബർ 25 നകം അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 38814138 അല്ലെങ്കിൽ 32135951 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടേത്. 

You might also like

  • Straight Forward

Most Viewed