ആദ്യ ലക്ഷ്മി സുഭാഷിനെ ഇന്ത്യൻ സോഷ്യൽ ഫോറം ആദരിച്ചു


മനാമ

രണ്ട് തവണ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും  ഒരു തവണ ഏഷ്യ ബുക്ക്‌ ഓഫ്  റെക്കോർഡിലും ഇടം നേടിയ ആദ്യ ലക്ഷ്മി സുഭാഷിനെ ശിശു ദിനത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ആദരിച്ചു.  രാജ്യങ്ങളുടെ ഔദ്യോഗിക പതാകകൾ വേഗം തിരിച്ചറിയുന്നു എന്നതാണ് ഈ നാലു വയസുകാരിയെ റെക്കോർഡുകൾക്ക് അർഹയാക്കിയത്. ഇരുപത് സെക്കന്റിനുള്ളിൽ ഏഷ്യൻ രാജ്യങ്ങളുടെ ഔദ്യോഗിക പതാകകൾ തിരിച്ചറിഞ്ഞു കൊണ്ടാണ് തൃശൂർ സ്വദേശി  സുഭാഷ്, യുപീശ സുഭാഷ് ദമ്പതികളുട മകളായ ഈ കൊച്ചു മിടുക്കി ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയത്. ഹിദ്ദിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ്‌ സൈഫ് അഴിക്കോട് ആദ്യലക്ഷ്മിക് മൊമെന്റോ കൈമാറി.  ജനറൽ സെക്രട്ടറി മുഹമ്മദ്‌ അലി സെക്രട്ടറി അസീർ പാപ്പിനിശ്ശേരി, റംഷി വയനാട്  എന്നിവർ സംബന്ധിച്ചു

You might also like

Most Viewed