വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ വാർഷിക പൊതുയോഗം നടന്നു

മനാമ
വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൌൺസിൽ 2021 വർഷത്തെ വാർഷിക പൊതുയോഗം ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ വെച്ച് നടന്നു. ഡബ്ലു എം എഫ് ബഹ്‌റൈൻ നാഷണൽ കൌൺസിൽ പ്രസിഡന്റ് കോശി സാമുവേൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി മുഹമ്മദ് സാലി സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്ഥാനപതി പിയുഷ് ശ്രീവാസ്തവ ഉൽഘാടനം ചെയ്ത യോഗത്തിൽ കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, കേരള കൃഷി വകുപ്പ് മന്ത്രി, പി. പ്രസാദ്, ഡബ്ലു എം എഫ് ഗ്ലോബൽ കോർഡിനേറ്റർ ആക്ടിംഗ് പ്രസിഡന്റ് ഡോ. ജെ. രത്നകുമാർ, ഗ്ലോബൽ സെക്രട്ടറി പൗലോസ് തേപ്പാല, മിഡ്‌ഡിലീസ്റ്റ് കോർഡിനേറ്റർ ടോം ജേക്കബ് എന്നിവർ ഓൺലൈനിലൂടെ ആശംസകൾ നേർന്നു.
ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണൻ പിള്ള, മാധ്യമ പ്രവർത്തകൻ സോമൻ ബേബി എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഡബ്ലു എം എഫ് ബഹ്‌റൈൻ നാഷണൽ കൌൺസിൽ വൈസ് പ്രസിഡണ്ട് ഡോ. ഷബാന ഫൈസൽ, ട്രഷറർ അലിൻ ജോഷി, വിമൻസ് ഫോറം പ്രതിനിധി മിനി റോയ്, ജോയിന്റ് സെക്രട്ടറി സുമേഷ് മാത്തൂർ എന്നിവരും സംസാരിച്ചു. ഇവന്റ് കോർഡിനേറ്റർ പ്രതീഷ് തോമസ് നന്ദി രേഖപ്പെടുത്തി.